വിശ്രവസ്സിന് പുഷ്പോല്ക്കടയിൽ ജനിച്ച നാലു മക്കളിൽ രണ്ടാമത്തെയാൾ. രാക്ഷസരാജാവായ രാവണൻ്റെ അനുജൻ.സഹോദരന്മാർ മൂവരും വരസിദ്ധിക്കായി ബ്രഹ്മാവിനെ ആയിരം സംവത്സരങ്ങൾ തപസ്സു ചെയ്തതിൻ്റെ ഫലമായി ബ്രഹ്മാവ് പ്രത്യക്ഷനായി.നിർദ്ദേവത്വം എന്ന വരമാണ് കുംഭകർണ്ണൻ ആവശ്യപ്പെടാൻ ഉദ്ദേശിക്കുന്നതെന്നു മനസ്സിലാക്കിയ ദേവന്മാർ കുംഭകർണ്ണൻ്റെ വരം മാറ്റിക്കാനായി സരസ്വതീദേവിയെ ഭൂമിയിലേക്കയച്ചു. സരസ്വതി കുംഭകർണ്ണൻ്റെ നാവിൽ ന്യത്തം തുടങ്ങി.നിർദ്ദേവത്വം എന്ന വരം കുംഭകർണ്ണൻ ആവശ്യപ്പെട്ടതാണെങ്കിലും സരസ്വതീദേവിയുടെ വിളയാട്ടത്താൽ അത് നിദ്രാവത്വം എന്നായി പുറത്തുവന്നു.അതനുസരിച്ച് കുംഭകർണ്ണന് ഉറങ്ങാനുള്ള വരമാണ് ലഭിച്ചത്! ഒരു വർഷത്തിൽ ആറുമാസം ഉറക്കവും ആറുമാസം ഉണർച്ചയുമായിരുന്നു ഫലം.രാവണൻ ലങ്കാധിപനായ കുബേരനെ തോല്പിച്ച് വടക്കോട്ടോടിച്ച ശേഷം കുംഭകർണ്ണൻ, വിഭീഷണൻ എന്നീ അനുജന്മാരോടും ശൂർപ്പണഖ എന്ന അനുജത്തിയോടുമൊപ്പം ലങ്കയിൽ താമസം തുടങ്ങി. രാമരാവണയുദ്ധത്തിൽ കുംഭകർണ്ണൻ വഹിച്ച പങ്ക് വളരെ വലുതാണ്. സുഗ്രീവൻ, സുഗ്രീവൻ്റെ മന്ത്രിമാർ, ലക്ഷ്മണൻ തുടങ്ങി രാമപക്ഷത്തിലെ പ്രമുഖരെല്ലാം കുംഭകർണ്ണനോട് യുദ്ധം ചെയ്തെങ്കിലും അവർക്കാർക്കും അയാളെ വധിക്കാനായില്ല. ഒടുവിൽ ശ്രീരാമൻ്റെ ശരമേറ്റാണ് കുംഭകർണ്ണൻ നിലംപതിച്ചത്.ഹനുമാനുമായി പോരാടുന്ന അവസരത്തിൽ കുംഭകർണ്ണൻ്റെ ചെവികൾ ഹനുമാൻ കടിച്ചു മുറിച്ചിരുന്നു.അതു കൊണ്ടു തന്നെ മരിക്കുന്ന ഘട്ടത്തിൽ കുംഭകർണ്ണൻ ശ്രീരാമനോട് തൻ്റെ അന്ത്യാഭിലാഷമായി ഇപ്രകാരം പറഞ്ഞു;" കുരങ്ങ് ചെവി കടിച്ചു പറിച്ച എൻ്റെ തല കാണുമ്പോൾ മറ്റ് രാക്ഷസർ എന്നെ പരിഹസിക്കും. അതിനാൽ എൻ്റെ തല ഉടലിൽ നിന്നും വേർപെടുത്തി മഹാസമുദ്രത്തിൽ എറിയണം." കുംഭകർണ്ണൻ്റെ അന്ത്യാഭിലാഷം നിറവേറ്റാൻ നിശ്ചയിച്ച രാമൻ ഹനുമാനെക്കൊണ്ടു തന്നെ അയാളുടെ തലവേർപെടുവിച്ച് കടലിൽ എറിയുകയുണ്ടായി!!!
എ.ബി.വി കാവിൽപ്പാട്
(നാളെ - വിഭീഷണൻ)
Post A Comment:
0 comments: