രാമായണത്തിലെ കഥാപാത്രങ്ങൾ :- വിഭീഷണൻ

Share it:

രാവണൻ്റെ സഹോദരൻ.ജ്യേഷ്ഠന്മാരായ രാവണനോടും കുംഭകർണ്ണനു മോടൊപ്പം ബ്രഹ്മാവിനെ തപസ്സു ചെയ്തവരുടെ കൂട്ടത്തിൽ വിഭീഷണനും ഉണ്ടായിരുന്നു. ഘോരതപസ്സിൻ്റെ ഫലമായി പ്രത്യക്ഷനായ ബ്രഹ്മാവിനോട് ധർമ്മിഷ്ഠനായി ജീവിക്കാൻ വിഷ്ണുവിങ്കലുള്ള ഭക്തി മാത്രമാണ് വരമായി ആവശ്യപ്പെട്ടത്.രാവണൻ ലങ്കയിലെ രാജാവായപ്പോൾ വിഭീഷണനും കൂടെ താമസമാക്കി. രാവണൻ മണ്ഡോദരിയേയും കുംഭകർണ്ണൻ മഹാബലിയുടെ പുത്രിയായ വജ്രജ്വാലയേയും വിവാഹം ചെയ്തപ്പോൾ വിഭീഷണൻ ശൈലൂഷൻ എന്ന ഗന്ധർവ്വൻ്റെ പുത്രിയായ സരമയെയാണ് വിവാഹം ചെയ്തത്.രാവണൻ സീതയെ മോഷ്ടിച്ച് ലങ്കയിൽ എത്തിയപ്പോൾ രാമലക്ഷ്മണന്മാർ വാനരപ്പടയുടെ സഹായത്തോടെ ലങ്കയിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തിൽ അവരോട് യുദ്ധം ചെയ്യുന്നതിനെപ്പറ്റി ആലോചിക്കാൻ രാവണൻ മന്ത്രിസഭ വിളിച്ചുകൂട്ടി.വിഭീഷണനൊഴികെ മറ്റെല്ലാവരും രാവണന് പിന്തുണ നൽകി. സീതയെ തിരികെ കൊടുത്ത് ശ്രീരാമനോട് ക്ഷമാപണം ചെയ്യാനാണ് വിഭീഷണൻ രാവണനെ ഉപദേശിച്ചത്.കു പിതനായ രാവണൻ ലങ്കയിൽ നിന്നും വിഭീഷണനെ ആട്ടിപ്പുറത്താക്കി. ശ്രീരാമനെ അഭയം പ്രാപിച്ച വിഭീഷണൻ ലങ്കയിലെ എല്ലാ രാഷ്ട്രീയ രഹസ്യങ്ങളും രാമപക്ഷത്തെ അറിയിച്ചു. യുദ്ധത്തിൽ രാവണൻ കൊല്ലപ്പെട്ടതോടെ വിഭീഷണനെ ലങ്കാധിപനായി ശ്രീരാമൻ അഭിഷേകം ചെയ്തു. രാമൻ അയോദ്ധ്യയിലെ രാജാവായ ശേഷം നടത്തിയ അശ്വമേധയാഗത്തിൽ ധനകാര്യച്ചുമതല നിർവ്വഹിച്ചത് വിഭീഷണനായിരുന്നു.


എ.ബി.വി കാവിൽപ്പാട്
(നാളെ - ലവകുശന്മാർ)
Share it:

Ramayanam

Post A Comment:

0 comments: