രാമായണത്തിലെ കഥാപാത്രങ്ങൾ - അംഗദൻ

Share it:

ഇന്ദ്രപുത്രനായ ബാലിക്ക് താരയിൽ ജനിച്ച പുത്രൻ.സീതാന്വേഷണത്തിനായി സുഗ്രീവൻ നിയോഗിച്ച വാനരന്മാരുടെ കൂട്ടത്തിൽ അംഗദനും ഉണ്ടായിരുന്നു. സീതയെ അന്വേഷിച്ചു തിരിച്ചു വരും വഴി മധുവനത്തിൽ കയറി പഴങ്ങൾ പറിച്ചുതിന്നവരുടെ കൂട്ടത്തിൽ പ്രമുഖനായിരുന്നു. ഒരു ദൂതനെന്ന നിലയിൽ രാവണ സഭയിലേക്ക് ശ്രീരാമൻ അയച്ചത് അംഗദനെയായിരുന്നു. രാമ രാവണയുദ്ധത്തിൽ ഇന്ദ്രജിത്തുമായി അംഗദൻ അതിശക്തമായ യുദ്ധം തന്നെ നടത്തുകയുണ്ടായി. മാത്രമല്ല തൻ്റെ സഹചാരികളോടുകൂടി രാവണസൈന്യത്തിനു മേൽ കടുത്ത ആക്രമണവും അഴിച്ചുവിട്ടു.കിഷ്കിന്ധയിലെ യുവരാജാവായി രാമൻ അഭിഷേകം ചെയ്തത് അംഗദനെയായിരുന്നു. ശ്രീരാമൻ അശ്വമേധം നടത്തിയ വേളയിൽ സുരഥൻ എന്ന രാജാവ് യാഗാശ്വത്തെ ബന്ധിച്ചപ്പോൾ ശത്രുഘ്നൻ്റെ നിർദ്ദേശാനുസരണം അശ്വത്തെ മോചിപ്പിക്കാൻ അംഗദനാണ് ചെന്നിരുന്നത്. എല്ലാം കൊണ്ടും ബാലിയുടെ വീരപുത്രൻ തന്നെയായിരുന്നു അംഗദൻ.

(നാളെ .. ഹനുമാൻ)
എ.ബി.വി കാവിൽപ്പാട്
Share it:

Ramayanam

Post A Comment:

0 comments: