ശ്രീരാമൻ്റെ ഇളയ സഹോദരനായ ശത്രുഘ്നൻ ദശരഥന് സുമിത്രയിൽ ജനിച്ച രണ്ടാമത്തെ പുത്രനാണ്.ശത്രുക്കളെ ഹനിക്കുന്നവൻ എന്ന അർത്ഥത്തിലാണ് ഈ പേരു നൽകിയത്. സീതയുടെ അനുജത്തി ശ്രുതകീർത്തിയായിരുന്നു ശത്രുഘ്നൻ്റെ ഭാര്യ. വനവാസം കഴിഞ്ഞെത്തിയ രാമൻ അയോദ്ധ്യയിലെ രാജാവായി.രാമൻ്റെ നിർദ്ദേശമനുസരിച്ച് ശത്രുഘ്നൻ മധുവനത്തിലെ ലവണാസുരനെ വധിച്ച് അവിടെ മധുരാപുരി എന്ന നഗരം സ്ഥാപിച്ചു.ശത്രുഘ്നൻ്റെ കാലശേഷം മധുരാപുരി വാണത് അദ്ദേഹത്തിൻ്റെ രണ്ടു പുത്രന്മാർ ചേർന്നായിരുന്നു. അതിനു ശേഷം സൂര്യവംശം അവസാനിച്ചപ്പോൾ മധുര യദുവംശജരുടെ അധീനത്തിലായി.
(നാളെ .. സുമന്ത്രർ )
എ.ബി.വി കാവിൽപ്പാട്
Post A Comment:
0 comments: