രാമായണത്തിലെ കഥാപാത്രങ്ങൾ - സുമന്ത്രർ

Share it:


അയോദ്ധ്യാരാജാവായ ദശരഥൻ്റെ എട്ടു മന്ത്രിമാരിൽ പ്രമുഖൻ.ജയന്തൻ, ധ്യഷ്ടി ,വിജയൻ, അസിദ്ധാർത്ഥൻ, അർത്ഥസാധകൻ, അശോകൻ, മന്ത്രപാലൻ എന്നിവരാണ് മറ്റ് ഏഴു പേർ. ദശരഥൻ്റെ എല്ലാ പ്രവർത്തനങ്ങളിലും വലം കൈയായി നിന്നത് സുമന്ത്രരാണ്. ദശരഥൻ്റെ സാരഥികൂടിയായിരുന്നു ഇദ്ദേഹം.അപുത്രദു:ഖത്തിൻ്റെ പരിഹാരം കണ്ടെത്താനായി പുത്രകാമേഷ്ഠിയാഗം നടത്തുവാൻ ഋശ്യശൃംഗനെ അയോദ്ധ്യയിലേക്കു കൂട്ടി വന്നത് സുമന്ത്രരാണ്. സീതാരാമലക്ഷ്മണന്മാർ വനവാസത്തിനു പുറപ്പെട്ടപ്പോൾ അവരെ രാജ്യാതിർത്തി വരെ അനുഗമിക്കുകയുണ്ടായി സുമന്ത്രർ.
(നാളെ .. താടക)
എ.ബി.വി കാവിൽപ്പാട്
Share it:

Ramayanam

Post A Comment:

0 comments: