ജീവിതത്തിൽ നാം ഓരോരുത്തരും പഠിക്കേണ്ട ചില പാഠങ്ങളുണ്ട് . നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഒരു അനുഭവത്തെയും പഴിക്കുകയോ, ആഘോഷിക്കുകയോ, ഒഴിവാക്കുകയോ ചെയ്യാതിരിക്കാൻ ശ്രമിക്കണം.
നാം ഓരോരുത്തർക്കും കിട്ടിയ സുഖദുഃഖങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാൻ ശീലിക്കണം.ഏതു ദുഃഖങ്ങളിൽ നിന്നും കരകയറാനുള്ള ഒരേ ഒരു വഴി നമ്മളെക്കാൾ പ്രയാസമനുഭവിക്കുന്നവരുടെ ജീവിതത്തെ അറിയുക.... അനുഭവ പാഠങ്ങൾ ഉൾക്കൊള്ളുക... എന്നുള്ളതാണ്.അപ്പോൾ മനസ്സിലാകും നമ്മുടെ പ്രയാസങ്ങൾ എത്ര നിസ്സാരമാണെന്ന് .മനുഷ്യത്വമുള്ള നല്ല വ്യക്തിത്വങ്ങളിൽ നിന്ന് നാം ഓരോരുത്തർക്കും സന്തോഷവും, നല്ല ഓർമ്മകളും ലഭിക്കുന്നത് പോലെ അങ്ങനെ അല്ലാത്തവരിൽ നിന്നു പോലും ചില നല്ല പാഠങ്ങളും, അനുഭവങ്ങളും പഠിക്കാൻ കഴിയും.അനുഭവ പാഠങ്ങളാണ് നാം ഓരോരുത്തരെയും കരുത്തരും, മനുഷ്യത്വമുള്ളവരുമാക്കി തീർക്കുന്നത്. അതിനുള്ള മാനസികാവസ്ഥയിലേയ്ക്ക് കുട്ടികളെ എത്തിക്കുക എന്നതാണ് പ്രധാനം. അതിന് അധ്യാപകരും രക്ഷിതാക്കളും ശ്രമിക്കണം. ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന സ്വാർത്ഥതയെയും, അത്യാഗ്രഹത്തെയും, മനുഷ്യത്വമില്ലായ്മയേയും ഒഴിവാക്കി,നഷ്ടമായികൊണ്ടിരിക്കുന്ന ജീവിത മൂല്യങ്ങളെ ചേർത്തു പിടിക്കാൻ ഒത്തൊരുമയോടെ പ്രവർത്തിക്കാം.
മഴക്കെടുതികളിൽ ജീവൻ നഷ്ടപ്പെട്ട , ദുരന്തങ്ങളിൽ പെട്ട് കഷ്ടപ്പെടുന്ന കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുക കൂടി ചെയ്യാം....
Post A Comment:
0 comments: