പ്രിയ കൂട്ടുകാരേ,
" ഒരുവൻ തന്നെയാണ് അവന്റെ രക്ഷകൻ. നിങ്ങൾ നിങ്ങളെ തന്നെ ഗുണദോഷിക്കുക.... സ്വയം പരിശോധിക്കുക. അപ്രകാരം നിരന്തരബോധത്തിലൂടെ ആത്മ രക്ഷ ചെയ്യുന്നവൻ ശാന്തിയിൽ എത്തിച്ചേരും " ഇത് ശ്രീ ബുദ്ധന്റെ വാക്കുകളാണ് . ഈ സുന്ദരമായ ലോകത്ത് വളരെ കുറച്ചു കാലത്താണ് നാം ഓരോരുത്തരും കാണുന്നത്. ജീവിക്കുന്ന കാലമത്രയും സന്തോഷത്തോടെ, പരസ്പരം സഹകരിച്ചു കഴിഞ്ഞാൽ ഈ ലോകം എത്ര സന്തോഷവും, സമാധാനവും നിറഞ്ഞതായി തീരും.എല്ലാവരും സമന്മാരാണെന്നും, ഒരാൾക്ക് മാത്രമായി ഈ ലോകത്ത് ജീവിക്കാൻ കഴിയില്ലായെന്നും നമുക്ക് അറിയാം . ഈ ലോകത്ത് എല്ലാം തികഞ്ഞവരായി ആരും തന്നെ ഇല്ല.. ധാരാളം കുറവുകളുള്ളവരാണ് നാം ഓരോരുത്തരും. കുറവുള്ളിടത്തു നോക്കുമ്പോൾ കുറവേ കാണൂ...., എന്നാൽ നാം ഓരോരുത്തരും ആത്മാർത്ഥമായി പ്രവർത്തിച്ചാൽ കുറവിനെ നിറവാക്കി മാറ്റാൻ നിഷ്പ്രയാസം കഴിയും.
കുഞ്ഞു പ്രായത്തിലെ സ്വന്തം പരിമിതികൾ അറിഞ്ഞു തന്നെ വേണം ജീവിക്കാൻ. എപ്പോഴും നമ്മളേക്കാൾ പ്രയാസം അനുഭവിക്കുന്ന വ്യക്തികളുടെ ജീവിതമാണ് കണ്ടുപഠിക്കേണ്ടതും, മുതിർന്നവർ കുട്ടികൾക്ക് പരിചയപ്പെടുത്തേണ്ടതും... "എത്രമാത്രം വിനയമുള്ളവൻ ആകുന്നുവോ....അത്രമാത്രം നിങ്ങൾ വലിയവനാകുന്നു " എന്ന വിശ്വ പ്രസിദ്ധ കവി ടാഗോറിന്റെ വാക്കുകൾ മനസ്സിൽ ഓർക്കാം... ഒരു നന്മ നിറഞ്ഞ ദിനം കൂടി
Post A Comment:
0 comments: