പ്രിയ കൂട്ടുകാരേ,
പ്രകൃതി നൽകുന്ന ഒരു വലിയ പാഠമുണ്ട്. നാം ഫലവൃക്ഷങ്ങളെ എത്ര തന്നെ പരിചരിച്ചാലും ആരിൽ നിന്നെങ്കിലും അതിന് തീർച്ചയായും കല്ലേറ് കൊള്ളുന്നു. ജീവജാലങ്ങൾക്കും,നമുക്കും,തണൽ നൽകുന്ന വൃക്ഷങ്ങൾ ദിവസവും എന്തു മാത്രം വെയിലാണ് കൊള്ളുന്നത് .....നമ്മൾ എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയാലും, ചില കാര്യങ്ങളിൽ മറ്റുള്ളവരിൽ നിന്ന് കുറ്റപ്പെടുത്തലും,വേദനയും അനുഭവിക്കേണ്ടി വന്നേയ്ക്കാം.... അതുകൊണ്ട് നമ്മൾ ചെയ്യുന്ന പ്രവൃത്തിയിൽ നിന്ന് ഒളിച്ചോടാറുണ്ടോ..?.എപ്പോഴും നമുക്ക് സ്നേഹവും, പരിഗണനയും മാത്രം തിരിച്ചു കിട്ടണമെന്ന് ഒരിക്കലും ആഗ്രഹിക്കരുത്. പ്രകൃതിയുടെ വികൃതിയാണത് . ഒന്നും ആരിൽ നിന്നും പ്രതീക്ഷിക്കാതെ സദ് പ്രവൃത്തികൾ ചെയ്തു കൊണ്ടേയിരിക്കുക. എപ്പോഴെങ്കിലും മനസ്സിന് കുളിർമ ലഭിക്കുന്ന നന്മ നിറഞ്ഞ അനുഭവങ്ങൾ നമ്മളെ തേടിയെത്തും . ഒന്നിലും അമിതാഹ്ലാദമോ, അമിത പ്രതീക്ഷയോ, വിഷമമോ വച്ചു പുലർത്തരുത്.നിരാശ നമ്മുടെ ജീവിതത്തിൽ ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ....പ്രതിസന്ധികൾ തരണം ചെയ്യാനുള്ളവയാണ്. നമ്മെ പൊതിയാനുള്ളവയല്ല. എന്ന ഗാന്ധിജിയുടെ വചനം ഓർക്കണേ..
പ്രതീക്ഷയോടെ ഇന്നത്തെ ദിനവും ആരംഭിക്കാൻ കഴിയട്ടെ.
Post A Comment:
0 comments: