പ്രിയ കൂട്ടുകാരേ,
ഇന്ന് ജൂലൈ 4... സ്വാമി വിവേകാനന്ദന്റെ ഓർമ്മദിനം. കുട്ടികളും, മുതിർന്നവരും അദ്ദേഹത്തിന്റെ ഓരോവചനങ്ങളും ജീവിതത്തിൽ അക്ഷരം പ്രതി പാലിക്കേണ്ടതാണ്.ഒരു വൃക്ഷം അറിയപ്പെടുന്നത് അതിന്റെ ഫലത്തിന്റെ പേരിലാണ്, ഒരു മനുഷ്യൻ അവന്റെ പ്രവൃത്തിയുടെ പേരിലും.... ധനവും, പദവിയും, അധികാരവുമല്ല ആവശ്യം, ഹൃദയശുദ്ധിയാണ്. അവനവനിൽ വിശ്വസിക്കുന്ന വ്യക്തികൾക്ക് മാത്രമേ ശക്തിയും, മഹത്വവും ലഭിച്ചിട്ടുള്ളൂ. കൂട്ടുകാർ സ്വയം വിശ്വാസം അർപ്പിച്ചു ഓരോ പ്രവർത്തനങ്ങളിലും പങ്കാളികളാവുക. ജയ പരാജയങ്ങൾ പ്രശ്നമാക്കേണ്ട കാര്യമേയില്ല. ഒരാൾ ജയിക്കുമ്പോൾ, മറ്റെയാൾ സ്വഭാവികമായി പരാജയപ്പെട്ടേക്കാം. സത്യം, ഹൃദയശുദ്ധി, നിസ്വാർത്ഥത,എന്നീ ഗുണങ്ങളുള്ള മനുഷ്യനെ പരാജയപ്പെടുത്താൻ ഒരു ശക്തിയ്ക്കും സാധ്യമല്ല. എപ്പോഴും നാം മനസ്സിൽ പറഞ്ഞു പാകപ്പെടുത്തേണ്ട ഒരു കാര്യമിതാണ്. കഴിഞ്ഞത് കഴിഞ്ഞു. ഒരു പശ്ചാത്താപവും പാടില്ല. കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് വ്യാകുലപ്പെടരുത്. ഫലംവന്നേ തീരു... അതിനെ നേരിടുക. എന്നാൽ അതേ സംഗതി വീണ്ടും ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. തെറ്റുകൾ ഒരിക്കലും ആവർത്തിക്കരുത് എന്ന് സാരം.. ഓരോ കാര്യവും ഏറ്റെടുക്കുന്നതിനു മുന്നേ തന്നെ പേടിച്ചു അതിൽ നിന്നും പിന്മാറരുത്. ഭീരുത്വം കൊണ്ട് ഒന്നും നേടാനാവില്ല , എന്നുമാത്രമല്ല പിൻവാങ്ങിയാൽ ദൗർഭാഗ്യത്തെ ഒഴിവാക്കാനാവുകയുമില്ല. "വിതയ്ക്കുന്നതാണ് നാം കൊയ്യുന്നത്. നമ്മുടെ വിധിയെ നിശ്ചയിക്കുന്നത് നാമാണെന്ന " സ്വാമി വിവേകാനന്ദന്റെ വാക്കുകൾ കൂടി ഓർമ്മിക്കാം ... എല്ലാ കൂട്ടുകാർക്കും ശുഭദിനം നേരുന്നു.
Post A Comment:
0 comments: