പ്രിയ കൂട്ടുകാരേ,
ഏതു പ്രായത്തിലുള്ളവർ ക്കാണെങ്കിലും ജീവിത വിജയം നേടാൻ അനിവാര്യമായ ഒന്നാണ് മനോബലം.ഏതുകാര്യവും വ്യക്തമായ ആസൂത്രണ മികവോടെ ഏറ്റെടുക്കുകയാണെങ്കിൽ മനോവിഷമം ഇല്ലാതെ ഭംഗിയായി പൂർത്തിയാക്കാൻ കഴിയും.ഒന്നിനെ കുറിച്ചും അനാവശ്യമായി ചിന്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചിന്തകളെ കയറൂരി വിടാതെയും,കണ്ടതിനും, കേട്ടതിനും ഭയത്തിന് വഴി മാറാതെയും , മനോബലം കൈവിടാതെ ആരോഗ്യത്തോടെയും, സമാധാനത്തോടെയുമുള്ള പ്രവൃത്തികൾക്ക് പ്രാധാന്യം നൽകുക.സമയക്ലിപ്തത പാലിച്ച് കഴിയുന്ന കാര്യങ്ങൾ മാത്രം ഭംഗിയോടെ പൂർത്തിയാക്കുക. ആരുമായും താരതമ്യം ചെയ്യാതിരിക്കുക. മനസ്സിന് വിഷമം വരുന്ന സാഹചര്യത്തിൽ പൂർണ്ണമായും മനസ്സിലാക്കിയ വ്യക്തികളോട് മാത്രം ഉപദേശം സ്വീകരിക്കുക. ചെറിയപ്രായത്തിൽ നിങ്ങൾക്കുണ്ടാകുന്ന മാനസിക വിഷമങ്ങൾ അധ്യാപകരുമായും, അച്ഛനമ്മമാരോടും, പങ്കുവയ്ക്കുന്നതു വഴി മാനസിക സംഘർഷം പരമാവധി കുറയ്ക്കാൻ കഴിയും. പഠനത്തോടൊപ്പം കൂട്ടുകാരോടൊത്തു കളികളിലും, വ്യായാമങ്ങളിലും, നിർമ്മാണ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുക.ഒരാൾക്ക് മാനസികമായി ശക്തി കൊടുക്കേണ്ട സാഹചര്യം വരുമ്പോൾ നാം മദർ തെരേസയുടെ വാക്കുകൾ ഓർക്കണം. "നമുക്കെല്ലാവർക്കും വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. പക്ഷേ ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യാൻ കഴിയും."
Post A Comment:
0 comments: