പേരന്റിംഗ് ബറാക് ഒബാമ

Share it:

അമേരിക്കൻ പ്രസിഡൻറിനൊക്കെ എന്ത് പേരൻറിംഗ് എന്നാണോ ചിന്തിക്കുന്നത്. രാജ്യം ഭരിക്കുന്നിതിനിടയിൽ ഇവർക്കൊക്കെ മക്കളുടെ കാര്യം നോക്കാൻ നേരമുണ്ടാകുമോ എന്നൊക്കെ വിചാരിക്കാൻ വരട്ടെ. മാലിയ, സാഷ എന്ന രണ്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കളാണിവർ. രാഷ്ട്രീയത്തിലെന്നപോലെ പേരന്‍റിംഗിലും ഇവർക്ക് വ്യക്തമായ നിലപാടുകളുണ്ട്. ഒബാമയും ഭാര്യയും പറഞ്ഞ ശ്രദ്ധേയമായ ചില പേരന്‍റിംഗ് ടിപ്സുകൾ ഇന്നത്തെക്കാലത്ത് വളരെ പ്രസക്തമാണ്.

"ഞങ്ങൾ പറയുന്ന ഓരോവാക്കും, ഓരോ പ്രവർത്തിയും കുട്ടികൾ കണ്ടുകൊണ്ടും കേട്ടുകൊണ്ടുമിരിക്കുകയാണ്. അവരുടെ ഏറ്റവും പ്രധാനപ്പെട്ട റോൾ മോഡലുകൾ ഞങ്ങളാണ് " മിഷേൽ ഒബാമ.

"അവർ വിജയിക്കുകയോ തെറ്റുവരുത്തുകയോ ചെയ്യാം, അവരുടെ ജീവിതം സുഗമമോ കഠിനമോ ആവാം, എന്നാൽ എല്ലാത്തിനും ഉപരിയായി കുട്ടികൾക്ക് നമ്മുടെ ഉപാധികളില്ലാത്ത സ്നേഹം ആവശ്യമാണ്" ബറാക് ഒബാമ

"ലോകത്തിൽ മറ്റെന്തിനേക്കാളും ഉപരിയായി ഞാൻ എന്‍റെ മക്കളെ സ്നേഹിക്കുന്നു, ജീവനെക്കാൾ അധികം " മിഷേൽ ഒബാമ.

"ഏതൊരു വിഢിക്കും പിതാവാകാം പക്ഷേ, കുട്ടിയെ നന്നായി വളർത്താനുള്ള ധൈര്യമുണ്ടെങ്കിൽ മാത്രമേ നിങ്ങൾ നല്ലാരു അച്ഛനാകുകയുള്ളൂ " ബറാക് ഒബാമ

" വിവാഹമൊക്ക കഴിച്ച് കുട്ടികളുമൊക്കെയായി കഴിയുന്നത് ഏറ്റവും മനോഹരമായ കാര്യമാണ്. പക്ഷേ വെറുതെ ടെലിവിഷനൊക്കെ കണ്ട് സമയം പാഴാക്കരുത്, മാതാപിതാക്കളെന്ന നിലയിൽ ഹോംവർക്കിൽ അവരെ സഹായിക്കുയും അവർക്കൊപ്പം ധാരാളം സമയം ചെലവഴിക്കുകയും വേണം " ബറാക് ഒബാമ

"മാലിയ, സാഷ ജീവിതത്തിൽ ചെയ്ത എല്ലാ പ്രവർത്തികൾക്കും ഉപരിയായി അവരുടെ പിതാവ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു " ബറാക് ഒബാമ

"വിഡിയോ ഗെയിം ഓഫ് ചെയ്ത് പുസ്തകം വായിക്കാനും ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും പുറത്തിറങ്ങി മക്കൾക്കൊപ്പം പന്ത് കളിക്കാനും ശ്രമിക്കുക'' ബറാക് ഒബാമ

'' തെറ്റും ശരിയും തമ്മിലുള്ള വ്യത്യാസം കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക, മറ്റുള്ളവർ നമ്മളോട് എങ്ങനെ പെരുമാറണമെന്ന് നാം ആഗ്രഹിക്കുന്നുവോ അതുപോലെ അവരോടും പെരുമാറാൻ നാം അവർക്കു മാതൃകയാകണം " ബറാക് ഒബാമ

"ഞങ്ങളുടെ ഏറ്റവും പ്രധാന ഉത്തരവാദിത്വം എന്താണെന്ന് എനിക്കും മിഷേലിനും നന്നായി അറിയാം. നന്നായി പഠിക്കാൻ അവരെ ശീലിപ്പിക്കുക, അതിന് യാതൊരു കുറുക്കുവഴികളുമില്ല. അവരുടെ പഠന കാര്യത്തിൽ നാം ശ്രദ്ധിക്കാതെ അദ്ധ്യാപകരെയോ സ്കൂളിനെയോ കുറ്റപ്പെടുത്താനാവില്ല. " ബറാക് ഒബാമ

നല്ലൊരു പ്രസിഡൻറ് മാത്രമല്ല കുട്ടികളെ കുറിച്ച് വ്യക്തമായ സ്വപ്നങ്ങളും ആഗ്രഹങ്ങളുമുളള ഒരു പിതാവ് കൂടെയാണ് താനെന്ന് ഒബാമയുടെ വാക്കുകൾ നമുക്ക് പറഞ്ഞു തരുന്നു. ഓരോ അച്ഛനും അമ്മയ്ക്കും അദ്ദേഹത്തിന്റെ വാക്കുകൾ പ്രചോദനമാണ്

Share it:

Post A Comment:

0 comments: