കല്ലുകളും മരങ്ങളും കൂട്ടിയുരസി തനിയെ കത്തിപ്പടരുന്ന കാട്ടുതീനാളങ്ങൾ നിക്കിത്തുടയ്ക്ക്ക്കുന്നകടെ അസ്ഥിപഞ്ഞ്ജരങ്ങൾ പരിസ്ഥിതി സ്നേഹികളുടെ നൊമ്പ്രമാണ്. എന്നാൽ, ബോധപൂർവം അലസജീവിത ശൈലിയും ദുഃശീലങ്ങളും കൂട്ടിയുരച്ച ജീവിതത്തിനു തീകൊടുത്ത് നാട്ടുതീനാളങ്ങൾ നുണയുന്ന ലഹരിയുടെ അടിമകളോട് ലോകം മുഴുവൻ അരുതേ എന്ന ഒരുമിച്ചു പറയുന്ന ദിനമാണ്, ജൂൺ-26, അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം.
ചിട്ടതെറ്റിയ കുട്ടുകെട്ടിൽ കുരുങ്ങിക്കിടക്കുന്ന ലഹരിയുടെ അടിമരാജ്യത്തിലെ പ്രജകൾ ലോകം മുഴുവനും 20 കോടിയിലേറെയാണ്. കൊക്കെയ്ൻ, കാനബീസ്, ഹാലുസിനോജൻ സ്, ഒപ്പിയറ്റസ് തുടങ്ങി കൊടിയ ലഹരിയുടെ വിഷക്കുട്ടിൽ മുഖമമർത്തി സ്വന്തം ശവം ചുമക്കുന്ന ഈ ലഹരിരോഗികളോട് ലോകസമുഹത്തിനുള്ള അനുഭാവവും ക്ഷമയും പ്രകടിപ്പിക്കുന്ന ദിനമാണിത്.
1987ലെ യുഎൻ ജനറൽ അസംബ്ലിയാണ് അനധികൃത ലഹരിവ്യാപാരത്തിനും ലഹരി യുടെ ഉപയോഗത്തിനുമെതിരേയുള്ള ബോധവത്കരണദിനമായി ജൂൺ 26 നിശ്ചയിച്ചത്. 1991 മുതൽ 2000 വരെ ലഹരിവിരുദ്ധ ദശകമായി യുഎൻ പ്രഖ്യാപിച്ചതും ഇതേ ലക്ഷ്യത്തോടു കൂടിയായിരുന്നു.
ലഹരി ഉപയോഗിക്കുന്നവർ ആരാണ്? ജീവിതത്തെ യാഥാർഥ്യബോധത്തോടെ അഭിമുഖീകരിക്കാൻ എനിക്കു ധൈര്യമില്ല എന്നു പരസ്യ പ്രഖ്യാപനം ചെയ്യുന്നവരാണ് എല്ലാത്തരം ലഹരി ഉപഭോക്താക്കളും. പ്രശ്നങ്ങളും പ്രതിസന്ധികളും എല്ലാവരുടെയും ജീവിതത്തിലുണ്ട്.
പ്രതിസന്ധി ആത്മബലം കൊണ്ട് അതിജീവിക്കുന്നതിനു പകരം മനസിന്റെ ബോധതലത്തെ ലഹരിമരുന്നിനു തിന്നാൻകൊടുത്ത് സ്വബോധവും സുബോധവും നഷ്ടപ്പെടുത്തുന്നവർക്ക് ഒരിക്കലും ജീവിതം വിജയമാകുന്നില്ല. ലഹരിയുടെ അടിമയാകുന്നവർക്ക് സാമാന്യ ജീവിതത്തിന്റെ നീതിബോധവും കാര്യകാരണ ബോധവും നഷ്ടപ്പെടുന്നു. മനുഷ്യനാണെന ബോധം തന്നെയാണ് ഒരു ലഹരിമനസിന് നഷ്ടമാകുന്നത്. ലഹരി മനുഷ്യനെ മൃഗീയതയിലേക്ക് ക്ഷണിക്കുകയാണ്. ജന്തുത്വത്തിലേക്കുള്ള ക്ഷണപത്രമാണ് ലഹരിമരുന്ന്. അതിനാൽ മനുഷ്യത്വത്തെ മാനിക്കുന്ന ആർക്കും ലഹരിയുടെ ഉപയോഗവും അനധികൃത വ്യാപാരവും പ്രോത്സാഹിപ്പിക്കാനാവില്ല. വിദ്യാർഥികളെ സംബന്ധിച്ച് ലഹരി പലപ്പോഴും അച്ചടക്കരാഹിത്യത്തിന്റെയും അലസതയുടെയും ഭക്ഷണമാണ്. ചിട്ടയോടെയുള്ള ജീവിതവും ഉറച്ച ലക്ഷ്യബോധവും ക്രമബദ്ധമായ പഠന ശൈലിയും സ്വന്തമാക്കുന്നവർക്കൊരിക്കലും ലഹരിക്കടിമയാകാൻ കഴിയില്ല. ശരിയായ ഈശ്വരവിശ്വാസവും മാതാപിതാക്കളോട് കറകളഞ്ഞ സ്നേഹവും തികഞ്ഞ ഗുരുഭക്തിയുവർക്ക് ഒരിക്കലും ചീത്തമൂല്യങ്ങളിൽ സ്വയം മറന്ന് ചാഞ്ഞുറങ്ങാനാവില്ല.
നല്ല സുഹൃത്തുക്കളെ തെരഞ്ഞെടുക്കാനു പക്വതയാണ് വിദ്യാർഥിജീവിതത്തിന്റെ മികവ്. അപരിചിതരായ സുഹൃത്തുക്കൾ പലപ്പോഴും അപകടകാരികളാണ്. പരിചിതരായ ചങ്ങാതിമാർ തമ്മിൽ നിശുദ്ധമായ താത്പര്യങ്ങളൊന്നുമില്ല. എന്നാൽ, പഠനകാലത്ത് മാതാപിതാക്കളറിയാതെ കൂട്ടുകെട്ടും വീട്ടിൽ പറയാത്ത കൊടുക്കൽ വാങ്ങലുകളും വലിയ വിപത്തിന്റെ വാതിലുകളാണ്. വീടറിയട്ടെ ഇതിന്റെ രുചികൾ, വീട്ടുകാരറിയട്ടെ നിന്റെ കൂട്ടുകാരാരാണെന്ന്. നാടറിയട്ടെ നീയാരാണെന്ന്. നല്ല ശീലങ്ങളുടെ സുതാര്യ വ്യക്തിത്വമായി ജീവിതവിജയം നേടാൻ ലഹരിവിമുക്തമായ ഒരു വീട്, ലഹരിവിമുക്തമായ ഒരു വിദ്യാലയം, ലഹരിവിമുക്തമായ ഒരു സമൂഹം ഇതായിരിക്കട്ടെ നമ്മുടെ സ്വപ്നം.

Post A Comment:
0 comments: