‘2’ എഴുതുമ്പോൾ തിരിഞ്ഞ് പോയാലും ഒന്നും ഒന്നും കൂട്ടി ‘ഇമ്മിണി ബല്യ’ ഒന്നാക്കുമ്പൊഴും വഴക്ക് കേൾക്കേണ്ടി വരില്ല. പകരം ഒരു കൂട്ടം കളിക്കോപ്പുകളും പറയാൻ ഒരുപിടി കഥകളുമായാവും കണക്കുമാഷ് ക്ലാസ്‌മുറിയിൽ എത്തുക. ഒന്നാംക്ലാസിലെ വിരുതന്മാരുടെ കണക്കുകൂട്ടലുകൾ കളി മേളമാക്കാൻ മഞ്ചാടിക്കുരുക്കളും , പാമ്പും ഗോവണിയും മുതൽ കുഞ്ഞിത്താറാവിന് ആമ്പൽക്കുളത്തിലേക്ക് വഴികാട്ടുന്നതുവരെയുള്ള കളികളിലൂടെ കുട്ടിക്കൂട്ടത്തെ കണക്കുമായി ചങ്ങാത്തത്തിലാക്കുകയാണ് ലക്ഷ്യം.
സംഖ്യാബോധം,സംഖ്യാവ്യാഖ്യാനം,അടിസ്ഥാന ഗണിതക്രിയകൾ, സ്ഥാനവില തുടങ്ങിയവ കുട്ടികളിൽ പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നു.ഇത് പരിഹരിക്കാനായി വിവിധ കളികളിലൂടെയും വർക്ക് ഷീറ്റുകളുടെ സഹായത്തോടെയും ഗണിതം ലളിതമാക്കാനാണ് ഈ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്. സംഖ്യാബോധം ഉറയ്ക്കാതെയുള്ള പഠനമാണ് കണക്ക് ബുദ്ധിമുട്ടേറുന്നതാക്കുന്നത്. ഇത് മാറ്റിയെടുക്കാൻ ഈ കളികളും അവരുടെ ചിരികളും സഹായിക്കും.

Post A Comment:
0 comments: