വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി ഇളങ്ങുളം ശാസ്താ ദേവസ്വം കെ വി എൽ പി ജി സ്കൂളും കൂരാലി സെൻട്രൽ പബ്ലിക് ലൈബ്രറിയും ചേർന്ന് പ്രസിദ്ധ കഥകളി കലാകാരൻ പി എസ് ശശിധരൻ നായരെ ആദരിച്ചു.
ഓരോ വിദ്യാലയവും തങ്ങളുടെ പ്രദേശത്തെ സർഗ്ഗധനരായ പ്രതിഭകളെ കണ്ടെത്തി ആദരിക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച താണ് വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പ്രദ്ധതി.നവംബർ പതിനാല് ശിശുദിനം മുതൽ നവംബർ 24 വരെയുള്ള ദിവസങ്ങിൽ വിദ്യാലയത്തിനു ചുറ്റുവട്ടത്തുള്ള കലാകാരന്മാർ, സാഹിത്യ, ശാസ്ത്ര, കായിക രംഗത്തെ പ്രതിഭകളുടെ ഭവന സന്ദർശനം നടത്തി ആദരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കൂരാലി സെൻട്രൽ പബ്ലിക് ലൈബ്രറിയുമായി ചേർന്നാണ് ശാസ്താ ദേവസ്വം സ്കൂൾ പരിപാടികൾ ആവിഷ്കരിച്ചിരിരിക്കുന്നത്. സ്കൂൾ മുറ്റത്തെ ഉദ്യാനത്തിൽ വിരിഞ്ഞ പുഷ്പങ്ങൾ കൊണ്ടൊരുക്കിയ ചെണ്ടുമായി പതിനഞ്ച് കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. അധ്യാപകനും കഥകളി ,ചെണ്ട, പാഠകം തുടങ്ങിയ കലകളിൽ നൈപുണ്യം തെളിയിച്ച കലാകാരനുമായ പി എസ് ശശിധരൻ നായരുമായുള്ള കൂടിക്കാഴ്ച കുട്ടികൾക്ക് വേറിട്ട അനുഭവമായി.കലാ രംഗത്തേക്ക് കടന്നു വന്ന സാഹചര്യവും കലാകാരന് വേണ്ടതായ സാമൂഹ്യ പ്രതിബദ്ധതയും അദ്ദേഹം കുട്ടികളോട് പങ്കുവച്ചു. താളം പിടിച്ച് മേളപ്പദം ചൊല്ലി കഥകളി മുദ്രകൾ കാട്ടി ശശി സാറിന്റെ പകർന്നാട്ടം കുട്ടികൾ ഏറെ ആസ്വദിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ജി ജിജി, വാർഡ് മെമ്പർ സുജാതാ ദേവി, അഭിലാഷ് എസ് ,ഗ്രന്ഥശാലാ പ്രവർത്തകരായ പി പി രാജശേഖരൻ നായർ , പി ആർ മധുകുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post A Comment:
0 comments: