എന്നെ മനസിലായില്ലേ,?
ഞാനാണ് കേരളം,
തിരുവിതാം കൂറിന്റെയും തിരുകൊച്ചിയുടേയും ഏകമകൾ,
1956 ലാണ് ജനനം, എന്റെ ഭർത്താവ്
തിരുവനന്തപുരം,
ഞങ്ങൾക്ക് പതിമൂന്ന് മക്കളാണ്,
മൂത്തവൻ '' കൊല്ല''നാ, ചിന്നക്കടയിൽ കശുവണ്ടി വ്യവസായമാണ് മൂപ്പർക്ക്,
രണ്ടാമത്തെ സുന്ദരി പെണ്ണാ, ''ആലപ്പി മോൾ,
അവളെ കാണാൻ ദിവസവും എത്രമാത്രം ജനങ്ങളാ വരുന്നത്, അവളുടെ ഉയർച്ചയിൽ ഞങ്ങൾക്ക് ഒരു പാട് സന്തോഷമുണ്ട്ട്ടോ,
മൂന്നാമത്തെ മകൻ *പത്തനംതിട്ട, ' _ കക്ഷി ഭയങ്കര ആത്മീയ ക്കാരനാ ,ഒരുപാട് സഭകളും പുരോഹിതന്മാരും, പാസ്റ്റർമാരും ഒക്കെയാണ് അയാളുടെ കൂട്ട്,
നാലാമത്തെ ആൾ ''*കോട്ടയം' അക്ഷരനഗരി' എന്നും അവൻ അറിയപ്പെടുന്നു അയാൾക്ക് പേപ്പറും മാസികകളുമെല്ലാം അച്ചടിച്ച് വില്ക്കുന്ന പണിയാ,
ഇനിയുളളവൻ 'ഇടുക്കി,' പുളളിക്കാരനാണ് തറവാടിന്റെ വെളിച്ചം, ചുറ്റും ഡാമുകളുളള സ്ഥലത്താ അവന്റെ വീട് ' കരണ്ടുത്പാദനമാണ് അവന് ജോലി,
പിന്നെ യുളളത് '' ഒരു ഫാഷൻകാരിയാ, 'എറണാകുളം ' സിനിമാക്കാരൊക്കൊയായി നല്ല സൗഹ്യദമാണ് അവൾക്ക്,!
അതിന്റെ ഇളയത് ' തൃശൂർ_' അവന് വെടിക്കെട്ടും പൂരവും ഒക്കെയായി കഴിയുന്നു, എല്ലാം വടക്കുംനാഥന്റെ പുണ്യമാണെന്നാ അവൻ പറയണെ, !
പിന്നെ യുളള മകൻ ' പാലക്കാടാ ,സത്യത്തിൽ ഇവൻ ഞങ്ങളുടെ ദത്ത് പുത്രനാ കാരണം ഇവൻ തമിഴനായിരുന്നു,
കന്യാകുമാരി എന്ന എന്റെ മകളെ തമിഴന് കെട്ടിച്ച് കൊടുത്തപ്പോൾ തമിഴൻ തന്ന മകനാ എനിക്ക് ഈ പാലക്കാടൻ, നെൽ ക്യഷിയാണ് അവന്റെ പണി
മലപ്പുറം കാരനെ അറിയാലോ അല്ലേ, ഗൾഫുകാരനാ കക്ഷി,
ഇനിയുളളത് കോഴിക്കോടാ, അലുവാ കച്ചോടമാണ് പുളളിക്ക് , കോഴിക്കോടൻ അലുവാ ഭയങ്കര പ്രശസ്തിയല്ലേ,!
'ചുരം സ്വന്തമായുളള ഒരു പാവം പയ്യനാ എന്റെ വയനാടൻ മോൻ, ആദിവാസികളാ അവന്റെ കൂട്ടുകാരിലധികവും,
ഇനിയുളള വനെ ഓർത്താണ് ഏറെ വിഷമം,
കണ്ണൂര്, എന്ത് ചെയ്യാം അവന് പണി കൊട്ടേഷനാ, എന്നും വെട്ടും കുത്തും, കേസും, കോടതിയുമായി നടക്കുകയാ അവൻ ,അവൻ നന്നാവൂലാ !
എന്റെ അവസാനത്തെ പയ്യനാ കാസർഗോഡുകാരൻ, ഈ അടുത്ത കാലത്ത് അവന്റെ കൂട്ട്കെട്ടെല്ലാം മോശമായി പോയി, ചില തീവ്രവാദികളുമായി അവന് ബന്ധമുണ്ടെന്ന് പറയുന്നു, അതോർത്ത് ഞങ്ങളാകെ തകർന്നു പോയി
ഇപ്പം മനസിലായില്ലേ എന്നെ കുറിച്ചും എന്റെ ഫാമിലിയെ പറ്റീയുമെല്ലാം,
Post A Comment:
0 comments: